എറണാകുളം-കായംകുളം എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു; ഏറ്റുമാനൂരിലെ സ്റ്റോപ്പ് വിദ്യാര്ഥികളുടെയും അധ്യാപകരുടെയും ഏറെക്കാലത്തെ ആവശ്യമാണ്.

Spread the love

കോട്ടയം: എറണാകുളം-കായംകുളം എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരില് സ്റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിയുള്ള ഇരട്ടപ്പാതയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ് മെമു (16309/10)വാണിത്.

video
play-sharp-fill

കോട്ടയത്തുനിന്നു പുറപ്പെട്ടാല് പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനുകളില് മാത്രമായിരുന്നു സ്റ്റോപ്പുണ്ടായിരുന്നത്.
യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ് റെയില്സിന്റെ നേതൃത്വത്തില്

ഏറ്റുമാനൂരില് മെമുവിനു സ്റ്റോപ്പ് ആവശ്യപ്പെട്ട് ഡിവിഷണല് മാനേജര്ക്കും ദക്ഷിണ റെയില്വേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നില് സുരേഷ് എംപിക്കും നിവേദനം നല്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്ന്നു റിപ്പബ്ലിക് ദിനത്തില് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തില് 16309/10 എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരില് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.

നിരവധി യാത്രക്കാര്ക്കു പുതിയ സ്റ്റോപ്പ് ഉപകാരപ്പെടും. ഉച്ചകഴിഞ്ഞ് 1.10നുള്ള 66308 കൊല്ലം-എറണാകുളം മെമുവിനുശേഷം എറണാകുളം ഭാഗത്തേക്കു വൈകുന്നേരം 04.34നുള്ള സർവീസിന് ഏറ്റുമാനൂരിലെ സ്റ്റോപ്പ് വിദ്യാര്ഥികളുടെയും അധ്യാപകരുടെയും ഏറെക്കാലത്തെ ആവശ്യമാണ്.

എറണാകുളം-കായംകുളം എക്സ്പ്രസ് മെമു രാവിലെ 9.42ന് ഏറ്റുമാനൂര് സ്റ്റേഷനില് എത്തും. വൈകുന്നേരം 4.34നു കായംകുളം-എറണാകുളം എക്സ്പ്രസ് മെമു ഏറ്റുമാനൂര് സ്റ്റേഷനില് എത്തിച്ചേരും.