
കൊച്ചി: വീട് പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ.
നായത്തോട് സ്വദേശി ഔസേപ്പ് ജോർജ്ജ് കരുമാത്തി, കെട്ടിട നിർമാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമർപ്പിച്ച പരാതിയിൽ ആണ് ഉത്തരവ്.
രണ്ട് വീടുകളുടെ നിർമ്മാണത്തിനായി 2017 നവംബർ ഒന്നിനാണ് പരാതിക്കാരൻ, കരാറുകാരനുമായി കരാറിൽ ഏർപ്പെട്ടത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 9,30,900 രൂപ പരാതിക്കാരൻ എതിർകക്ഷിക്ക് നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, 2018 ഓഗസ്റ്റ് മാസം കാരണമില്ലാതെ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മോശം നിർമ്മാണ രീതികളും ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗവും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കമ്മീഷൻ നിയോഗിച്ച വിദഗ്ധ പരിശോധനയിൽ രണ്ട് കെട്ടിടങ്ങളുടെയും പണി പകുതിപോലും പൂർത്തിയായിട്ടില്ലെന്നും ഭിത്തികൾ, വാതിലുകൾ, ജനലുകൾ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി. കൂടാതെ, നിർമ്മാണത്തിനായി എത്തിച്ച 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിലായിരുന്നു.



