play-sharp-fill
എറണാകുളത്ത് വെള്ളിയാഴ്ച മുതൽ ഇളവുകൾ: ഓറഞ്ച് സോണിൽ ഈ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം എന്ന് അധികൃതർ

എറണാകുളത്ത് വെള്ളിയാഴ്ച മുതൽ ഇളവുകൾ: ഓറഞ്ച് സോണിൽ ഈ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം എന്ന് അധികൃതർ

സ്വന്തം ലേഖകൻ

കൊച്ചി: ഓറഞ്ച് സോണിലേയ്ക്കു കടന്ന ജില്ലയ്ക്ക് ഇന്നു മുതൽ ഇളവുകൾ അനുവദിച്ച് ഉത്തരവായി. ജില്ലയിലെ വിവിധ മേഖലകളിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇങ്ങനെ.


1. ആയുഷ് അടക്കമുള്ള ആരോഗ്യമേഖലയിലെ ഇളവുകൾ എന്തെല്ലാം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ ലബോറട്ടറികൾ, കളക്ഷൻ സെൻററുകൾ, ഫാർമസ്യൂട്ടിക്കൽ ആൻറ് മെഡിക്കൽ റിസർച്ച് ലാബുകൾ, കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ഇന്ന് (24/04/2020)മുതൽ തുറന്ന് പ്രവർത്തിക്കാം.

വെറ്ററിനറി ആശുപത്രികൾ, ഡിസ്‌പെൻസറികൾ, ക്ലിനിക്കുകൾ, പതോളജി ലാബുകൾ , മരുന്നുകളുടെയും വാക്‌സിനുകളുടെയും വിതരണം, വിൽപന, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോം കെയർ പ്രൊവൈഡർമാർ അടക്കമുള്ള അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കും പ്രവർത്തിക്കാം.

മരുന്ന് ഉല്പാദനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സർവീസുകൾ, ആരോഗ്യ രംഗത്തെ നിർമ്മാണ പ്രവർത്തികൾ, ആംബുലൻസ് നിർമ്മാണ മേഖല ഉൾപ്പടെയുള്ളവർക്കും പ്രവർത്തിക്കാം. മുഴുവൻ ആരോഗ്യ, വൈറ്റിനറി പ്രവർത്തകർ, ഗവേഷകർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ലാബ് ടെക്‌നീഷ്യന്മാർ, മിഡ് വൈഫുകൾ, ആശുപത്രി സർവീസുകാർ എന്നിവർക്കും ആശുപത്രിയുമായി ബന്ധപ്പെട്ട ആംബുലൻസ് അടക്കമുള്ള സേവനങ്ങൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യാം.

ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താം.

2. കാർഷിക മേഖലയിലെ ഇളവുകൾ എന്തെല്ലാം?

1. കൃഷിക്കാർക്കും വിവിധ കൃഷിപ്പണികൾ ചെയ്യുന്നവർക്കും കാർഷിക വൃത്തിയിലേർപ്പെടാം.
2. കാർഷിക വിളകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന (സംഭരണം, മാർക്കറ്റിംഗ്, വിൽപന ) ഏജൻസികൾക്കും പ്രവർത്തനാനുമതിയുണ്ട്.
3. കൃഷി വികസനവും കർഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട്പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികൾക്കും പ്രവർത്തന അനുമതിയുണ്ടാകും.
4. കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ ( സപ്ലൈ ചെയ്ൻ അടക്കം), അറ്റകുറ്റപണികൾ നടത്തുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം.
5. കാർഷികയന്ത്രങ്ങളുമായി ബന്ധപ്പെട്ട കസ്റ്റം ഹയറിംഗ് സെൻററുകൾക്കും പ്രവർത്തിക്കാം.
6. കമ്പോസ്റ്റ് അടക്കമുള്ള ജൈവവളങ്ങൾ, കീടനാശിനികൾ, വിത്തുകൾ , രാസവളങ്ങൾ എന്നിവയുടെ ഉല്പാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം.
7. കൊയ്ത്തുയന്ത്രങ്ങൾ ഉൾപ്പടെയുള്ള കാർഷികയന്ത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടു പോകാം.
8. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും, പാചക എണ്ണകൾ , വെളിച്ചെണ്ണ എന്നിവയുടെ ഉല്പാദനവും വിതരണവും നടത്താം.
9. പഴം, പച്ചക്കറികൾ വിതരണം ചെയ്യാം.
10. അരി മില്ലുകൾ ഉൾപ്പടെയുള്ള ഭക്ഷ്യധാന്യ നിർമ്മാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.
11. മഴക്കാല പൂർവ്വ കാർഷിക മുന്നൊരുക്കങ്ങൾ നടത്താം.
12. വനമേഖലയുമായി ബന്ധപ്പെട് പട്ടികവർഗ വിഭാഗക്കാർക്ക് മറ്റ് വനത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്കും മരത്തടി ഒഴികെയുള്ള വന ഉല്പന്നങ്ങൾ ശേഖരിക്കുകയും , സംസ്‌കരിക്കുകയും ചെയ്യുന്നതിനുള്ള അനുമതിയുണ്ടാകും.

3. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഇളവുകൾ

1. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾ അതായത് മത്സ്യ തീറ്റ നിർമ്മാണം, മീൻ പിടുത്തം, സംസ്‌കരണം, പാക്കിംഗ്, കോൾഡ് ചെയ്ൻ, വിപണനം എന്നിവക്ക് പ്രവർത്തിക്കാം.
2. ഹാച്ചറികൾ, മത്സ്യ ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ, വ്യാവസായിക അക്വാറിയകൾ എന്നിവക്കും പ്രവർത്തിക്കാം.
3. മത്സ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ( മത്സ്യ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന പ്രവർത്തികൾ ) ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാം.

4. പ്ലാൻറേഷൻ മേഖലയിലെ ഇളവുകൾ

1. ചായ, കോഫി, ഏലയ്ക്ക, റബ്ബർ, തോട്ടങ്ങളിൽ 50 ശതമാനം ജോലിക്കാർക്ക് ജോലികൾ ചെയ്യാം.
2. ഇതിൻറ സംസ്‌കരണ യൂണിറ്റുകളിലും 50 ശതമാനം ജോലിക്കാർക്ക് പങ്കെടുക്കാം.
3. മുള, തേങ്ങ, അടക്ക, കൊക്കോ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ വിപണനവും അനുബന്ധ പ്രവർത്തികളും നടത്താം.

5. മൃഗസംരക്ഷണ മേഖലയിലെ ഇളവുകൾ

1. പാൽ , പാൽ ഉല്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ നടത്താം.

2. കോഴി വളർത്തൽ കേന്ദ്രം ഉൾപ്പടെയുള്ള മൃഗസംരക്ഷണ യൂണിറ്റുകൾ തുറന്ന് പ്രവർത്തിക്കാം.

3. മൃഗങ്ങൾക്കുള്ള ഭക്ഷണ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ ചോളം സോയ , മറ്റ് വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താം.

4. മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം..

5. പോൾട്രി ഉല്പന്നങ്ങളുമായി യാത്ര ചെയ്യാം.

6. സാമ്പത്തിക മേഖലയിലെ ഇളവുകൾ

1. എൻ.പി.സി.ഐ, സി.സി.ഐ.എൽ, പേയ്‌മെൻറ് സിസ്റ്റം ഓപറേറ്റേഴ്‌സ്, സർക്കാരിനു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്കു പ്രവർത്തിക്കാം.
2. ബാങ്ക് ശാഖകൾ, എ.ടി.എം, ഐ.ടി.വെൻഡർമാർ, ബാങ്കിംഗ് കറസ്‌പോണ്ടൻസ്, എ.ടി.എം ഓപറേഷൻ, ക്യാഷ് മാനേജ്‌മെൻറ് ഏജൻസികൾ എന്നിവർക്കും പ്രവർത്തിക്കാം.
3. ഇൻഷൂറൻസ് കമ്പനികൾക്കും പ്രവർത്തിക്കാം.
4. മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ച് അത്യാവശ്യകാര്യങ്ങൾക്ക് പ്രവർത്തിക്കാം.

7 . സാമൂഹ്യ മേഖലയിലെ ഇളവുകൾ

1. ഭിന്നശേഷിക്കാർ, മുതിർന്ന പൗര?ാർ, സ്ത്രീകൾ, വിധവകൾ എന്നിവർക്കുള്ള അഭയകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാം.

2. കുട്ടികൾക്കുള്ള കെയർ ഹോമുകൾക്കും പ്രവർത്തിക്കാം.

3. പ്രായമായവർ, വിധവകൾ, സ്വാതന്ത്ര്യസമര സേനാനികൾ എന്നിവരുടെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ പി.എഫ് എന്നിവ വിതരണം നടത്താം.
4. അംഗനവാടികളിൽ 15 ദിവസത്തിലൊരിക്കൽ സ്ത്രീകൾക്കും, കുട്ടികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകണം. എന്നാൽ അംഗനവാടികൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

8. വിദ്യാഭ്യാസം

1. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോച്ചിംഗ് സെൻററുകൾക്കും പ്രവർത്തനാനുമതിയില്ല.

2. ഓൺലൈൻ വിദ്യാഭ്യാസം നടത്താവുന്നതാണ്.

9. തൊഴിലുറപ്പ് മേഖലയിൽ

1. തൊഴിലാളികൾ നിർബന്ധമായും മുഖാവരണം ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം.
2. കനാൽ ശുചീകരണം, കുടിവെള്ള സംരക്ഷണം എന്നിവയ്ക്കായുള്ള ജോലികൾക്ക് മുൻഗണന നൽകണം.
3. മറ്റ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കനാൽ ശുചീകരണത്തിനും, കുടിവെള്ള സംരക്ഷണത്തിനും, കാട് തെളിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്താം.
4. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് ജോലി ചെയ്യാൻ പാടില്ല.

10. പൊതുവായവ

1. എണ്ണ , പാചകവാതകം തുടങ്ങിയവയുടെ വിതരണത്തിന് തടസമുണ്ടാകില്ല.
2. വൈദ്യുതിയുമായി ബന്ധപ്പെട്ട ഉല്പാദനത്തിനും വിതരണത്തിനും തടസമില്ല
3 . പോസ്റ്റൽ സർവീസുകൾക്ക് പ്രവർത്തിക്കാം.
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, അംഗീകൃത ഏജൻസികളും നടത്തുന്ന ജലവിതരണം, ശുചീകരണ പ്രവർത്തനങ്ങൾ , മാലിന്യ സംസ്‌കരണം എന്നിവക്ക് തടസമില്ല.
5. ടെലികമ്യൂണിക്കേഷൻ ഇൻറർനെറ്റ് സർവീസുകൾക്ക് തടസമില്ല.
6. അക്ഷയ കേന്ദ്രങ്ങൾ തുറക്കാം.
7.ചരക്കു ഗതാഗതം അനുവദിക്കും
8.കൊറിയർ സർവീസുകൾക്ക് പ്രവർത്തിക്കാം.
9. വർക്ക് ഷോപ്പുകൾ, ഇലക്ട്രിക്കൽ, ഇലക്ടോണിക് ഉപകരണങ്ങളുടെയും മഷിനറി കളുടെയും റിപ്പയറിംഗ് ഷോപ്പുകൾക്കും പ്രവർത്തിക്കാം.

11. വ്യവസായ മേഖലയിൽ

1. സെസുകൾ, വ്യവസായിക കേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ എന്നിവക്ക് നിയന്ത്രണ വിധേയമായി പ്രവർത്തിക്കാം.
2. സാമൂഹ്യ അകലം ഉറപ്പു വരുത്തി തൊഴിലുടമ തൊഴിലാളികൾക്ക് ഗതാഗത സംവിധാനം ഒരുക്കണം.
3. ഐ ടി ഹാർഡ് വെയർ, റബ്ബർ, കശുവണ്ടി, ഖാദി, നോട്ട് ബുക്ക് നിർമ്മാണം എന്നിവക്കു പ്രവർത്തിക്കാം.

4. സാമൂഹിക അകലം പാലിച്ച് വസ്ത്രവ്യവസായ നിർമ്മാണ ശാലകൾക്ക് പ്രവർത്തിക്കാം.

12. നിർമ്മാണമേഖല

1. റോഡ്, കനാൽ നിർമ്മാണങ്ങൾ, കെട്ടിട നിർമ്മാണം, ജലസേചന പദ്ധതികൾ, എന്നിവ അനുവദനീയമാണ്.
2. തൊഴിലാളികൾ സാമൂഹിക അകലം പാലിക്കണം. പനിയോ, ചുമയോ മറ്റ് അസ്വസ്ഥതകൾ ഉള്ളവർ ജോലി ചെയ്യാൻ പാടില്ല.
3. ചുരുങ്ങിയ എണ്ണം തൊഴിലാളികളെ മാത്രമേ പങ്കെടുപ്പിക്കാവൂ.

13. വാഹനയാത്ര

1. സ്വകാര്യ വാഹനങ്ങൾ നിയന്ത്രിതമായി പുറത്തിറക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ നമ്പർ അവസാനിക്കുന്ന വാഹനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട സംഖ്യ എന്നിവയിൽ നമ്പർ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും പുറത്തിറക്കാം. എന്നാൽ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണമില്ല. കാരണമില്ലാതെ ജില്ലാ അതിർത്തിക്ക് പുറത്തേക്ക് പോകാനാവില്ല.
2. നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ മൂന്നു പേർക്കും ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്കും മാത്രമാണ് യാത്ര.
3. യാത്രക്കാർ മാസ്‌കുകൾ നിർബന്ധമായും ധരിക്കണം.
4. പൊതുഗതാഗതം അനുവദിക്കില്ല.

14 സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ

ആരോഗ്യം പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആൻറ് എമർജൻസി, ദുരന്ത നിവാരണം, ജയിൽ , ലീഗൽ മെട്രോളജി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ നിയന്ത്രണമില്ലാതെ പ്രവർത്തിക്കും. മറ്റ് വകുപ്പുകൾ നിയന്ത്രിത സ്റ്റാഫുകളുമായി പ്രവർത്തിക്കും. ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടൻറ് ജനറലുകളുടെ ഫീൽഡ് ഓഫീസുകൾ എന്നിവ നിയന്ത്രിതമായി പ്രവർത്തിക്കും. 35 ശതമാനം ഹാജർ നിലയിൽ പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കും. ഫോറസ്റ്റ് ഓഫീസുകൾ, മൃഗശാല, നഴ്‌സറികൾ, വന്യജീവി സങ്കേതങ്ങൾ പട്രോളിംഗ് തുടങ്ങിയവക്ക് അനുമതിയുണ്ട്. മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കും.

…………………………………………….
• ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി 8 വരെ.

• രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, പഠന സാംസ്‌കാരിക മത ചടങ്ങുകളും ജനങ്ങൾ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം.

• ആരാധനാലയങ്ങൾ അടച്ചിടും. വിവാഹം,

• മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 ൽ അധികം ആളുകൾ ഉണ്ടാകാൻ പാടില്ല.

• ബാർബർ ഷോപ്പുകൾ അടച്ചിടും.