എറണാകുളം വൈറ്റിലയിൽ വാഹനാപകടത്തെത്തുടർന്ന് റോഡരികില്‍ വെച്ചിരുന്ന സ്‌കൂട്ടര്‍  മോഷണം പോയി; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

എറണാകുളം വൈറ്റിലയിൽ വാഹനാപകടത്തെത്തുടർന്ന് റോഡരികില്‍ വെച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: വൈറ്റിലയിൽ വാഹനാപകടത്തെത്തുടർന്ന് റോഡരികില്‍ വെച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കുമ്പളം പടിഞ്ഞാറേ പുല്ലംപ്ലാവില്‍ ഉമേഷ് കുമാറിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. ഡിസംബര്‍ 24ന് വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.

വൈറ്റിലയില്‍ നിന്നും കുമ്പളത്തേക്ക് പോവുകയായിരുന്ന ഉമേഷിനെ കണ്ണാടിക്കാട് എത്തിയപ്പോള്‍ പിന്നിലൂടെ എത്തിയ ഏതോ വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്ന ഉമേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ നാട്ടുകാര്‍ റോഡിനരികിലേക്ക് മാറ്റി വെക്കുകയും ചെയ്തു.

എന്നാല്‍ ഡിസംബര്‍ 27ന് ശേഷം സ്‌കൂട്ടര്‍ കാണാതാവുകയായിരുന്നു. ചികിത്സയിലായിരുന്ന ഉമേഷ് ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്. ഉടന്‍ തന്നെ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വാഹനം കണ്ടെത്താനായില്ല. ഇടിച്ച വാഹനം തിരിച്ചറിയുന്നതിനും സ്വന്തം വാഹനം കണ്ടെത്തുന്നതിനും പരാതി നല്‍കിയിട്ടുണ്ട്.