രണ്ട് കുട്ടികൾക്ക് എച്ച്1എൻ1 രോഗബാധ: എറണാകുളം വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു; പഠനം ഓൺലൈൻ ആക്കി

Spread the love

കൊച്ചി: എറണാകുളം വെണ്ണലയിൽ എച്ച്‍ വൺ എൻ വൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചു. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ക്ലാസ് അടച്ചതോടെ പഠനം ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്. ആലുവ യുസി കോളേജിനടുത്തുള്ള ജ്യോതി നിവാസ് സ്കൂൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടുണ്ട്. ഏഴ് വിദ്യാർത്ഥികൾക്കാണ് ഇവിടെ പകർച്ച പനി റിപ്പോർട്ട് ചെയ്തത്.

ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പനി ബാധിതരായ കുട്ടികൾ സ്കൂളിൽ എത്തരുതെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു. നിലവിൽ സ്കൂളുകൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടില്ല. മുൻകരുതലെന്നോണമാണ് സ്കൂളുകൾ സ്വന്തം നിലയ്ക്ക് അടച്ചിടുന്നതെന്നും ഡിഎംഒ അറിയിച്ചു.