
കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭര്‍ത്താവും കുട്ടികള്‍ക്കുമൊപ്പം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഇളയമകനാണ് ജിജഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group