എറണാകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കടവന്ത്രയില്‍ വീട്ടില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ജോയ മോള്‍(33),മക്കളായ ലക്ഷികാന്ത്(8),അശ്വന്ത്(4) എന്നിവരെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് നാരായണനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ഇദ്ദേഹം.

മരിച്ച ജോയമോളുടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. പൊലീസെത്തി വീട് സീല്‍ ചെയ്തു. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുന്നയാളാണ് നാരായണന്‍.