
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്ന് ചെമ്പുപാത്രവും അതിനുള്ളിൽ നിന്നും രത്നവും സ്വർണരൂപങ്ങളും പുരാതന നാണയവും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കണ്ടെത്തി.
ക്ഷേത്രത്തിൻ്റെ കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണം നടത്താൻ തീരുമാനിച്ചത്. ഗോമേദകം എന്ന തേൻനിറത്തിലെ ചെറിയ രത്നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വർണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീർത്ഥം നല്‍കുന്ന ഉദ്ദരണിയും ലഭിച്ചു.
1822ല്‍ ഇറക്കിയ കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയവും ഇതില്‍ ഉണ്ടായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമ്മിഷണർ (വാല്യുബിള്‍ വിഭാഗം) ഷീജ, ദേവസ്വം അപ്രൈസർ രാമചന്ദ്രൻ, ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണർ ബിജു ആർ പിള്ള തുടങ്ങിയവരും തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടും ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടും വസ്തുക്കള്‍ പരിശോധിച്ചു. ശ്രീകോവില്‍ നിർമ്മാണം പൂർത്തിയാകുമ്ബോള്‍ ഇവ ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ഓഫീസർ അഖില്‍ ദാമോദരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനരുദ്ധരിക്കുന്ന ഗണപതിയുടെ ശ്രീകോവില്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഇതിനുള്ളിലെ സുബ്രഹ്മണ്യപ്രതിഷ്ഠ ദംഷ്ട്രങ്ങളോടെ ക്രോധരൂപത്തിലുള്ളതാണ്. നാഗപ്രതിഷ്ഠ ചുറ്റമ്ബലത്തിനുള്ളില്‍ ഉളളതും അത്യപൂർവ്വമാണ്.