എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Spread the love

കൊച്ചി: റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. പച്ചാളം പാലത്തിന് സമീപത്താണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമമെന്ന് സംശയമുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സംഘവും ഡോഗ് സ്ക്വാഡുമെത്തി ട്രാക്കില്‍ പരിശോധന തുടരുകയാണ്.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.

ട്രാക്കിന്‍റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പൊലീസില്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ തന്നെ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വെച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയില്‍വെ ഗേറ്റിനടുത്താണ് സംഭവം. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണുള്ളത്. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്.