video
play-sharp-fill

എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധ; മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ചികിത്സയിലായവരുടെ എണ്ണം പതിനേഴായി

എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധ; മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ചികിത്സയിലായവരുടെ എണ്ണം പതിനേഴായി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇതുവരെ 17 പേർ ചികിത്സ തേടി. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്.

ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് 17 ആയി ഉയർന്നു. എല്ലാവരും പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൂന്ന് പേർ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചിരുന്നു.

ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.