സ്ത്രീകളോട് മോശമായി പെരുമാറി; ചോദ്യം ചെയ്തപ്പോൾ ഇരുമ്പു വടി കൊണ്ട് സ്പാ ജീവനക്കാരൻ്റെ തലക്കടിച്ചു; എറണാകുളം പാലാരിവട്ടത്ത് അഞ്ചുപേർക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

എറണാകുളം: എറണാകുളം പാലാരിവട്ടത്ത്  സ്പായില്‍ കൊലപാതകശ്രമം. സ്പാ ജീവനക്കാരന്റെ തലയില്‍ ഇരുമ്പു വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ജീവനക്കാരന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്.

കത്തികൊണ്ട് കുത്താനുള്ള ശ്രമത്തിനിടെ ജീവനക്കാരന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ചുപേർക്കെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group