സിഗ്ഗി ജീവനക്കാരന്റെ മുഖത്തടിച്ചത് 2023 ഏപ്രില്‍ ഒന്നിന്; ആ പയ്യന്റെ അമ്മ പരാതി കൊടുത്തിട്ടും എല്ലാം ഒതുക്കി തീര്‍ത്തു; എസ്എച്ച്ഒ പ്രതാപചന്ദ്രൻ സേനയിലെ സ്ഥിരം പ്രശ്നക്കാരൻ; പ്രതികളെ ക്രൂരമായി മര്‍ദിക്കുന്നത് പതിവ്

Spread the love

കൊച്ചി: എറണാകുളത്ത് ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിലെ ഇൻസ്‌പെക്ടർ പ്രതാപചന്ദ്രൻ സേനയിലെ സ്ഥിരം പ്രശ്നക്കാരൻ. സ്റ്റേഷനിനുള്ളിൽ മര്‍ദിക്കാറുണ്ടെന്ന് മുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.

video
play-sharp-fill

2023ൽ തന്നെ അകാരണമായി മർദ്ദിച്ചു എന്ന് സ്വിഗ്ഗി ജീവനക്കാരൻ പരാതി നൽകിയിരുന്നു . സ്റ്റേഷനിൽ എത്തിക്കുന്ന പ്രതികളെ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് സേനയ്ക്ക് അകത്ത് മിന്നൽ എന്ന ഇരട്ടപ്പേരും പ്രതാപചന്ദ്രനുണ്ട്.

ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ അരൂർ എസ്എച്ച്ഒ പ്രതാപ ചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ദക്ഷിണ മേഖല ഡിഐജിയാണ് സസ്പെൻഡ് ചെയ്തത്. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് മർദനത്തിനിരയായ യുവതി മുന്നോട്ടുവെക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ യുവതി ആക്രമിച്ചതിനാലാണ് മുഖത്തടിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് പ്രതാപചന്ദ്രൻ വ്യക്തമാക്കുന്നത്. പ്രതാപചന്ദ്രന്‍റെ നടപടി പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.