അന്നനാളം അടഞ്ഞ് ആഹാരം ഇറക്കാൻ കഴിയാതെ 32കാരി കഴിഞ്ഞത് എട്ടു വർഷങ്ങൾ; അപൂര്‍വ രോഗത്തിന് അപൂര്‍വ ശസ്ത്രക്രിയ നടത്തി എറണാകുളം മെഡിക്കല്‍ സെന്റർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അപൂര്‍വ രോഗത്തെ തുടര്‍ന്ന് അന്നനാളം അടഞ്ഞു പോയ സ്ത്രീക്ക് അപൂര്‍വ ശസ്ത്രക്രിയ. അന്നനാളം അടഞ്ഞതിനെ തുടര്‍ന്ന് ആഹാരം ഇറക്കാനാവാതെ യുവതി കഴിഞ്ഞത് എട്ടു വർഷങ്ങൾ. യുവതി ഭാരം കുറഞ്ഞ് അവശ നിലയിലായിരുന്നു.

അന്നനാളത്തില്‍ നടത്തിയ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയാണ് ജീവിതത്തിലേക്ക് യുവതിയെ തിരികെ കയറ്റിയത്. കാക്കനാട് പാലച്ചുവട് സ്വദേശിനിയായ 32കാരിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. എറണാകുളം മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് വര്‍ഷത്തോളമായി ആഹാരം കഴിക്കുന്നതിന് യുവതി പ്രയാസം നേരിട്ടിരുന്നു. അകലേസിയ കാര്‍ഡിയ എന്ന അപൂര്‍വ രോഗമാണ് യുവതിക്കുണ്ടായത്. അന്നനാളത്തിന് താഴെ പേശികള്‍ വലിഞ്ഞ് മുറുകുന്നത് മൂലമുള്ള അവസ്ഥയാണ് ഇത്. രോഗം തിരിച്ചറിയാന്‍ വൈകിയിരുന്നു. ഇത് പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ച് പോകാന്‍ ഇടയാക്കി.

പെര്‍ ഓറല്‍ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയക്കാണ് യുവതിയെ വിധേയമാക്കിയത്. അന്നനാളത്തില്‍ കുഴല്‍ കടത്തി നടത്തുന്ന ശസ്ത്രക്രിയയാണ് ഇത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷം യുവതി ആരോഗ്യനില വീണ്ടെടുക്കുന്നു.