
സ്വന്തം ലേഖകൻ
കളമശേരി: എറണാകുളം കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി വിഷ്ണു മനോജ്, പച്ചാളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.
എംഡിഎംഎയും എയർ പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശേരി എച്ച്എംടി കോളനിയിലാണ് ലഹരിമരുന്ന് വേട്ട നടന്നത്. ഒരു വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്.
ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവർ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പോലീസ് പറയുന്നു.