play-sharp-fill
എറണാകുളം ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ.

എറണാകുളം ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ.

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ചു ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ. രാജസ്ഥാൻ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിൻമാൽ സ്വദേശി തൽസറാം(20) എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബ്രോഡ്വെയിലെ എൻഎസ് ട്രേഡേഴ്‌സിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. കടയിലെ ജീവനക്കാരൻ ബബൂട്ടിനെ ചോദ്യം ചെയ്തപ്പോൾ മൊത്തക്കച്ചവടക്കാരനായ തൽസാറാമിനെ കുറിച്ചു വിവരം ലഭിച്ചു. ഇയാളുടെ താമസ സ്ഥലം റെയ്ഡ് നടത്തിയപ്പോൾ ഒരു ലക്ഷം രൂപയുടെ 3000 പായ്ക്കറ്റ് ഹാൻസും മറ്റു പുകയില ഉൽപ്പന്നങ്ങളും കണ്ടെടുക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്നു കടത്തിക്കൊണ്ടു വരുന്ന പുകയില ഉൽപ്പന്നങ്ങൾ കൊച്ചി നഗരത്തിലെ ഗോഡൗണിൽ ഒളിപ്പിച്ച ശേഷം ആവശ്യാനുസരണം വിതരണം ചെയ്യുന്നതാണു പതിവ്. പത്തിരട്ടി വിലയാണ് ഈടാക്കുന്നത്. സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ
പരിശോധനയിലാണ് പിടിച്ചെടുത്തത്. എറണാകുളം എസിപി കെ. ലാൽജി, സിഐ എ.അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, എഎസ്ഐ ഷാജി, എസ്സിപിഒ ജോസഫ്, സിപിഒമാർ രഞ്ജിത്ത്, മുഹമ്മദ് ഇസ്ഹാക് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.