എറണാകുളം മലയാറ്റൂരിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 41,000 രൂപയും കവര്‍ന്നു

എറണാകുളം മലയാറ്റൂരിൽ വൻ കവർച്ച; വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 41,000 രൂപയും കവര്‍ന്നു

സ്വന്തം ലേഖകൻ
എറണാകുളം: മലയാറ്റൂര്‍ കളംപാട്ടുപുരത്ത് വന്‍ കവര്‍ച്ച. വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 41,000 രൂപയും കവര്‍ന്നു.

പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം.

കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്‌ട് എടുക്കുന്ന ഔസേപ്പ് എന്ന വ്യവസായിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവ‌ര്‍ച്ച നടന്ന സമയം വീട്ടുകാരെല്ലാം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയാണ് സ്വര്‍ണം കവര്‍ന്നത്.

അലമാര തുറന്നിരിക്കുന്ന നിലയിലായിരുന്നു. അലമാരയില്‍ ഉണ്ടായിരുന്ന ആഭരണം സൂക്ഷിച്ചിരുന്ന പെട്ടികള്‍ തറയില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

മോഷണം നടന്ന വീടിന് സമീപമുള്ള രണ്ട് വീടുകളിലും കവര്‍ച്ച നടന്നിരുന്നു. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.