
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. ഇന്നലെ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇന്ന് വൈകിട്ടോടെയാണ് സംഘര്‍ഷം രൂക്ഷമായി.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടി,വനിതാ പ്രവര്‍ത്തകയായ റൂബി അടക്കം പത്ത് എസ്എഫ്‌ഐക്കാര്‍ക്കും പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ് യു നേതാക്കളായ നിയാസ് റോബിന്‍സന്‍ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളെജ് അടച്ചിടും. അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group