പ്രളയക്കെടുതി മുതലെടുത്ത് എറണാകുളം കോട്ടയം ജില്ലകളിൽ പൂഴ്ത്തിവയ്പ് ;കടകൾ പൂട്ടിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം: പ്രളയക്കെടുതി മുതലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിൽ പൂഴ്ത്തിവയ്പ്. കാക്കനാട് വീക്കിലി സൂപ്പർ മാർക്കറ്റിൽ അരി, പഞ്ചാസാര ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് പത്ത് രൂപ കൂട്ടിയാണ് വിറ്റിരുന്നത്. ആളുകളുടെ പരാതിയെ തുടർന്നു അധികൃതർ സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടച്ചു പൂട്ടി. കോട്ടയത്ത് പലയിടങ്ങളിലും സാധനങ്ങളുടെ വില രണ്ടിരട്ടി വർദ്ധിപ്പിച്ചാണ് വിറ്റിരുന്നത്. കോട്ടയത്തും മുണ്ടക്കയത്തും അധികൃതർ കടകൾ പൂട്ടിച്ചു. ഇടപ്പള്ളിയിൽ ഒരു പച്ചക്കറി കടയും പൂട്ടിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവയ്പും വില വർധനയും.