പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവന്‍ കോഴിയും വിളക്കും കൊളുത്തി വെച്ച് അര്‍ധരാത്രി നടുറോഡില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ ജീവനും കൊണ്ടോടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയില്‍ അര്‍ധരാത്രി കൂടോത്ര പൂജ.

ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. രാത്രി ഇതുവഴി ഇരുചക്രവാഹനത്തില്‍ വന്നവരാണ് സംഭവം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവന്‍ കോഴിയും വിളക്കും കൊളുത്തി വച്ചായിരുന്നു കവലയുടെ നടുവില്‍ പൂജ നടന്നത്.

ആളുകളെ കണ്ടതോടെ പൂജ നടത്തിയവര്‍ ഓടി പോകുകയായിരുന്നു. നാട്ടുകാര്‍ സംഭവ സ്ഥലത്തു നിന്നും പൂവന്‍ കോഴിയും മറ്റ് വസ്തുക്കളും രാവിലെയാണ് കണ്ടെത്തിയത്.

നാട്ടുകാര്‍ പോത്താനിക്കാട് പൊലീസില്‍ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കവലയില്‍ പൂജനടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.