
കൊച്ചി: എറണാകുളത്ത് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്‌റ്റേഷനിലെ പോലിസുകാരൻ ആത്മഹത്യ ചെയ്ത നിലയില്‍. സിപിഒ മധു(48)ആണ് മരിച്ചത്.
തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഒ മധു നാലു മാസത്തോളമായി മെഡിക്കല്‍ ലീവിലായിരുന്നു. ഭാര്യയുമായി മൂന്നു മാസമായി പിണങ്ങിക്കഴിയുകയായിരുന്നു ഇദ്ദേഹം.
കുടുംബ പ്രശ്‌നങ്ങളാവാം കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നില്‍കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group