എറണാകുളത്ത് പൊലീസുകാരനെതിരെ വ്യാജ പരാതി നല്‍കി യുവതി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്…! 

Spread the love

എറണാകുളം: പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കും ഭർത്താവിനുമെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിലാണ് പനങ്ങാട് പൊലീസ് കേസെടുത്തത്.

video
play-sharp-fill

പീഡന പരാതി നല്‍കി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. 380000 രൂപ വാങ്ങി പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. പണം നല്‍കാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു. പൊലീസുകാരൻ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.

എറണാകുളം ജുഡീഷണല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പൊലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group