
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. രോഗവ്യാപനം വന്നാൽ കൈക്കൊള്ളേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. ശ്രീദേവി പറഞ്ഞു. കൊച്ചിയിൽ പകർച്ച വ്യാധിയും പെരുകുന്നുണ്ട്. നഗരസഭയിലെ പത്തോളം ഡിവിഷനുകളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
കൊവിഡ് ക്ലസ്റ്ററുകൾ ആയിട്ടില്ല, പക്ഷേ ചില പ്രദേശങ്ങളിൽ നേരിയ വർധനയുണ്ടെന്ന് ഡോ.ശ്രീദേവി പറഞ്ഞു. ‘ഡെങ്കിക്ക് പുറമെ ലെപ്‌റ്റോസ്‌പൈറോസിസ്, ജലജന്യ രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചില മരണങ്ങളും സംഭവിക്കുന്നുണ്ട്’- ഡോക്ടർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകളുള്ളത് എറണാകുളം ജില്ലയിലാണ്. കഴിഞ്ഞ ദിവസം 622 പേർക്കാണ് ജില്ലയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കേസുകൾ ഗുരുതരമാകുന്ന സാഹചര്യം നിലവിൽ ഇല്ല. മരണനിരക്കും കുറവാണ്.