play-sharp-fill
ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെ എറണാകുളം കളക്ടർക്ക് സ്ഥാനചലനം;  കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി;  അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെ എറണാകുളം കളക്ടർക്ക് സ്ഥാനചലനം; കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി; അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.എറണാകുളം, വയനാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി. നിലവിൽ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാക്കുന്നത്.

നിലവിലുള്ള വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻഎസ്കെയാണ് പുതിയ എറണാകുളം കളക്ടർ. ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെൽത്ത് പ്രോജക്ട് ഡയറകർക്കുള്ള അധിക ചുമതല നൽകി. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.