എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

Spread the love

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.

video
play-sharp-fill

വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച്‌ മരിച്ചിരുന്നു.