താനൂര്‍ ബോട്ടപകടം; എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന; ബോട്ടുടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം
സ്വന്തം ലേഖിക
മലപ്പുറം: താനൂരില്‍ നടന്ന ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന.
പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയ ബോട്ടുടമകള്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം അനുവദിച്ചു. മരട് നഗരസഭാ പരിധിയിലെ ബോട്ടുകളിലാണ് പരിശോധന നടത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡ് വിഭാഗമാണ് നാലിടങ്ങളില്‍ പരിശോധന നടത്തിയത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളിലും പരിശോധനകള്‍ നടക്കുമെന്ന് നഗരസഭ അറിയിച്ചു.
Third Eye News Live
0