play-sharp-fill
എറണാകുളത്ത് അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്ന രണ്ടരവയസുകാരൻ കാറിടിച്ച് മരിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ

എറണാകുളത്ത് അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്ന രണ്ടരവയസുകാരൻ കാറിടിച്ച് മരിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്ത് അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്ന രണ്ടരവയസുകാരൻ കാറിടിച്ച് മരിച്ചു . പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്.


അമിത വേ​ഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കാർ ഡ്രൈവർ വടുതല സ്വദേശി ബോസ്കോ ഡിക്കോത്തയെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ വീട്ടുസാധനങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വലിയ സാധനങ്ങൾ ഗുഡ്സ് വണ്ടിയിൽ മാത്രമേ കയറ്റാൻ പാടൂള്ളൂ എന്ന നിയമം നിലനിൽക്കെയാണ് കാറിൽ സാധനങ്ങൾ കുത്തിനിറച്ചു ഇത്തരത്തിൽ നിരത്തിലൂടെയുള്ള യാത്ര.