
സ്വന്തം ലേഖകൻ
എറണാകുളം: എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്കാണ് അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐ-കെഎസ് യു സംഘര്‍ഷം നിലനിന്നിരുന്നു.
സംഘര്‍ഷത്തില്‍ എട്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.



