
സ്വന്തം ലേഖിക
കൊച്ചി : എറണാകുളം-രാമേശ്വരം സ്പെഷ്യൽ ട്രെയിനിന്റെ സർവീസ് ഡിസംബർ 30 വരെ നീട്ടി. എല്ലാ തിങ്കളാഴ്ചകളിലും രാത്രി 7ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ (06033) പിറ്റേ ദിവസം രാവിലെ 7.30ന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ (06034) ചൊവ്വാഴ്ചകളിൽ രാത്രി 8.55ന് രാമേശ്വരത്തു നിന്നു പുറപ്പെട്ടു ബുധനാഴ്ച രാവിലെ 10.45ന് എറണാകുളത്ത് എത്തും.
പഴനി, മധുര മീനാക്ഷി ക്ഷേത്രം, പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, എ.പി.ജെ.അബ്ദുൾ കലാം സ്മാരകം, ഏർവാടി ദർഗ എന്നിവടങ്ങളിലേക്കുളള സന്ദർശകർക്കു ഉപകാരപ്രദമായ സർവീസാണ് ഇത്. എറണാകുളം,രാമേശ്വരം യാത്രയ്ക്കു സ്ലീപ്പറിൽ 405 രൂപയും തേർഡ് എസിയിൽ 1125 രൂപയുമാണു നിരക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
7 സ്ലീപ്പറും 3 തേഡ് എസി കോച്ചുകളുമാണു ഈ ട്രെയിനിലുളളത്. ആലുവ, തൃശൂർ, പാലക്കാട് ജംക്ഷൻ, പാലക്കാട് ടൗൺ, കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമൽപേട്ട്, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം, ഉച്ചിപ്പുള്ളി, മണ്ഡപം ഇവിടെയൊക്കെയാണ് സ്റ്റോപ്പുകൾ.