
എറണാകുളം : ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്റെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കൽ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
വരാന്തയുടെ കൈവരിയിൽ ഇരുന്നപ്പോൾ 21 കാരിയായ ഫാത്തിമത് അബദ്ധത്തിൽ വീണുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷാ വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു.
ഫാത്തിമത്തും കൂട്ടുകാരികളും സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം