video
play-sharp-fill
ഈരയിൽക്കടവ് പാടത്ത് നൂറ് മേനി കൊയ്യാൻ കെജിഒഎ

ഈരയിൽക്കടവ് പാടത്ത് നൂറ് മേനി കൊയ്യാൻ കെജിഒഎ

സ്വന്തം ലേഖകൻ

കോട്ടയം: കേരള ഗസറ്റഡ് ഒഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ മണിപ്പുഴ – ഈരയിൽകടവ് ബൈപാസ് റോഡരികിലെ പൂഴിക്കുന്ന് പാടശേഖരത്തിലെ രണ്ടേക്കറിൽ കൃഷിയിറക്കുന്നു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു വിതയുത്സവം ഉദ്ഘാടനം ചെയ്തു.

കെജിഒഎ സംസ്ഥാന സെക്രട്ടറി എസ്.ആർ മോഹനചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.കെ.ദിലീപ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ആർ രാജീവ്, അർജുനൻപിള്ള, അഗ്രി.അസി.എഞ്ചിനീയർ മുഹമ്മദ് ഷെരീഫ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ ലാൽജി വി.സി, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, കെജിഒഎ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിയേഴ് വർഷമായി തരിശ് കിടന്നിരുന്ന നൂറ്റിഇരുപത്തിയേഴ് ഏക്കറുള്ള ഈ പാടശേഖരം മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷി യോഗ്യമാക്കിയതും നൂറ് മേനി കൊയ്തതും.

കൃഷി ഭൂമി തരിശിടാൻ പാടില്ല എന്ന സർക്കാരുത്തരവിൻ പ്രകാരമാണ് അഡ്വ.കെ അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മ മൊബിലിറ്റി ഹബ്ബിനായി നികത്താൻ അനുമതി കൊടുത്ത പൂഴിക്കുന്ന് പാടശേഖരത്തിൽ കൃഷിയിറക്കിയത്. ആദ്യ വിതയും കൊയ്ത്തും മന്ത്രി .വി.എസ് സുനിൽകുമാർ ആണ് നിർവഹിച്ചത്.