video
play-sharp-fill

ഈരയിൽക്കടവിൽ ഇപ്പോൾ നടക്കുന്നതല്ലേ ധൂർത്ത്..! എട്ടു ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ അനാവശ്യമായി മാറ്റി സ്ഥാപിക്കാൻ എം.എൽ.എയുടെ പിടിവാശി; പോസ്റ്റുകൾ മാറ്റുന്നത് നടപ്പാത സ്ഥാപിക്കാൻ; കോടിമതയിൽ മുടക്കിയ കോടികളുടെ സ്ഥിതിയാകുമോ ഈരയിൽക്കടവിലെ നടപ്പാതയ്ക്കും; ഈരയിൽക്കടവിലെ പോസ്റ്റ് മാറ്റാൻ തീരുമാനമായി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

ഈരയിൽക്കടവിൽ ഇപ്പോൾ നടക്കുന്നതല്ലേ ധൂർത്ത്..! എട്ടു ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ അനാവശ്യമായി മാറ്റി സ്ഥാപിക്കാൻ എം.എൽ.എയുടെ പിടിവാശി; പോസ്റ്റുകൾ മാറ്റുന്നത് നടപ്പാത സ്ഥാപിക്കാൻ; കോടിമതയിൽ മുടക്കിയ കോടികളുടെ സ്ഥിതിയാകുമോ ഈരയിൽക്കടവിലെ നടപ്പാതയ്ക്കും; ഈരയിൽക്കടവിലെ പോസ്റ്റ് മാറ്റാൻ തീരുമാനമായി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരയിൽക്കടവിലെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഒടുവിൽ റോഡരികിൽ സ്ഥാപിച്ച പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനം. ടാറിംങിന്റെ അരികിൽ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ റോഡിന്റെ ഏറ്റവും കിഴക്കേ അറ്റത്തേയ്ക്കു മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ടി.ബിയിൽ ചേർന്ന യോഗത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തീരുമാനം എടുത്തത്. വാട്ടർ അതോറിറ്റി, കോട്ടയം നഗരസഭ, കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ബുധനാഴ്ച രാവിലെ നടന്ന യോഗത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. നിലവിൽ എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് 52 വൈദ്യുതി പോസ്റ്റുകൾ ഈരയിൽക്കടവിലെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്നത്. ഈ പോസ്റ്റുകളാണ് നടപ്പാത നിർമ്മിക്കുന്നതിനു വേണ്ടി ഇളക്കി മാറ്റിയിരിക്കുന്നത്. ഇതിനു ലക്ഷങ്ങൾ ചിലവ് വരുമെന്നാണ് ലഭിക്കുന്ന സൂചന. റോഡിനു ഏതെങ്കിലും കാലത്ത് വീതികൂട്ടുമ്പോൾ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന ന്യായമാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും അദ്ദേഹത്തെ ന്യായീകരിക്കുന്നവരും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണത്തിനു മുൻപ് തന്നെ ഈ പോസ്റ്റുകൾ റോഡരികിലേയ്ക്കു മാറ്റി സ്ഥാപിക്കും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇത് കൂടാതെ റോഡിന്റെ ഇരുവശങ്ങളും ഉയർത്തി ഇവിടെ, നടപ്പാത സ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ, ഈ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നത് തന്നെ വലിയ ധൂർത്താണ് എന്ന ആരോപണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. നിലവിൽ നിർമ്മിക്കുന്ന നടപ്പാത റോഡിന്റെ കിഴക്ക് പടിഞ്ഞാറ് വശങ്ങളിലാണ്. ഈ നടപ്പാതയിൽ തന്നെ പോസ്റ്റ് നിൽക്കുന്നത് കൊണ്ടു പ്രത്യേകിച്ച് യാതൊരുവിധ ഗതാഗത തടസവും ഉണ്ടാകില്ല. നിലവിൽ രണ്ടു വരിപ്പാതയായ റോഡിനു വീതി കൂട്ടാനുള്ള നടപടികൾ ഉടനെങ്ങും ഉണ്ടാകാനുള്ള സാധ്യതയുമില്ല. എന്നാൽ, ഇത് ഒന്നും പരിഗണിക്കാതെയാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ് ഇളക്കിമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രളയവും കൊറോണയും തകർത്ത സമ്പദ് വ്യവസ്ഥയിൽ ഇപ്പോൾ നടത്തുന്നത് അനാവശ്യ ധൂർത്ത് തന്നെയാണ് എന്ന നിലപാടാണ് കോട്ടയത്തെ സാധാരണക്കാർക്ക്. രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം ഇത്തരത്തിൽ അനാവശ്യ ധൂർത്ത് ഒഴിവാക്കി എം.എൽ.എ തന്നെ മാതൃകകാട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.         വീഡിയോ ഇവിടെ കാണാം

നേരത്തെ കോടിമത മുതൽ പഴ ബോട്ട് ജെട്ടി വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാക്ക് വേ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ വാക്ക് വേ ഇപ്പോൾ ഏതാണ്ട് പൂർണമായും പൊളിഞ്ഞു കഴിഞ്ഞു. ഒരു വർഷം പോലും പൂർത്തിയാകും മുൻപ് ഈ വാക്ക് വേ പൊളിഞ്ഞു തുടങ്ങുകയായിരുന്നു. ഇത് കൂടാതെയാണ് കോട്ടയം നഗരത്തിൽ പഴയ ബോട്ട് ജെട്ടിയിൽ ലക്ഷങ്ങൾ മുടക്കിയ പാർക്ക് ആരും തിരിഞ്ഞു നോക്കാതെ നശിച്ചു കിടക്കുന്നത്.

ഇത്തരം അനുഭവങ്ങളുള്ള കോട്ടയം നഗരത്തിലാണ് വീണ്ടും കോടികൾ മുടക്കി വാക്ക് വേ നിർമ്മിക്കാൻ ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഒരുങ്ങുന്നത്. ഈരയിൽക്കടവിൽ വെളിച്ചമില്ലെന്ന പരാതിയും, ഇവിടെ മാലിന്യം തള്ളുന്ന പ്രശ്‌നവും പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഇവിടെ പോസ്റ്റ് സ്ഥാപിച്ച് വെളിച്ചം നൽകാൻ തീരുമാനിച്ചത്്. എന്നാൽ, ഇതാണ് ഇപ്പോൾ അട്ടിമറിക്കുന്നത്.