ഈരയിൽക്കടവിലെ സ്‌നേഹത്തുരുത്ത് സാമൂഹ്യ വിരുദ്ധർ തല്ലിത്തകർത്തു: പ്രതിഷേധവുമായി ഗ്രീൻ ഫ്രട്ടേണിറ്റി  പ്രവർത്തകർ

ഈരയിൽക്കടവിലെ സ്‌നേഹത്തുരുത്ത് സാമൂഹ്യ വിരുദ്ധർ തല്ലിത്തകർത്തു: പ്രതിഷേധവുമായി ഗ്രീൻ ഫ്രട്ടേണിറ്റി പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം: നഗമധ്യത്തിൽ ഈരയിൽക്കടവിലെ സ്‌നേഹത്തുരുത്ത് കേന്ദ്രം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. ഈരയിൽക്കടവ് പാലത്തിനു സമീപം നിലവിൽ കൃഷിയിറക്കിയ പാടശേഖരത്തിനരികിലാണ് സ്‌നേഹത്തുരുത്ത് കേന്ദ്രം. ഇതാണ് കഴിഞ്ഞ ദിവസം ഒരു സംഘം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രീൻ ഫ്രട്ടേണിറ്റി്യുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി.

പരിസ്ഥിതി കേന്ദ്രം ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രകടനത്തിൽ ഗ്രീൻ ഫ്രട്ടേണിറ്റി പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് പ്ലാക്കാർഡുകളും ബാനറുകളുമായാണ് പ്രവർത്തകർ പ്രതിഷേധക്കൂട്ടായ്മയ്ക്ക് എത്തിച്ചേർന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡോ.ജേക്കബ് ജോർജ് പ്രതിഷേധ സമരവും ധർണയും ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം വന്യജീവി ബോർഡ് അംഗം കെ.ബിനു, കവി ആനിക്കാട് ഗോപിനാഥ്, ഗ്രീൻ കോ ഓപ്പറേറ്റീവ് പ്രസിഡന്റ് ജെ.ജി പാലയ്ക്കലോടി, ദേശീയ കർഷക മുന്നണി അധ്യക്ഷൻ പി.ടി ജോൺ, ഗ്രീൻ ഫ്രട്ടേണിറ്റി സെക്രട്ടറി ഗോപു നട്ടാശേരി, സെന്റനിയൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജോയ് സഖറിയ, ഗ്രീൻ ഫ്രെട്ടേർണ്ണിറ്റി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.സന്തോഷ് കണ്ടംചിറ, കൊറാക്ക് സെക്രട്ടറി ജോൺ മത്തായി, ജെ.വി ഫിലിപ്പ്കുട്ടി എന്നിവർ പ്രസംഗിച്ചു.