മണിപ്പുഴ – ഈരയിൽക്കടവ് ബൈപ്പാസ്: യാഥാർത്ഥ്യമായത് കോട്ടയത്തിന്റെ ചിരകാല സ്വപ്നം; കോട്ടയം വികസന ഇടനാഴിയിൽ നടക്കുന്നത് എന്ത്; നഗരസഭയും എം.എൽ.എയും പറയുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം വികസന കോറിഡോറെന്ന് അറിയപ്പെടുന്ന ഈരയിൽക്കടവ് ബൈപ്പാസിൽ വെളിച്ചത്തിനായി പോസ്റ്റിടുന്നതിനെച്ചൊല്ലിയുണ്ടായ വിവാദം പുതിയ തലത്തിലേയ്ക്ക്. ഇടത് കൗൺസിലർമാർ അടക്കമുള്ളവർ വികസന ഇടനാഴിയിലെ വിവാദ ഇടപാടുകളെപ്പറ്റി ആരോപണം ഉന്നയിച്ചതോടെ തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത ചെയ്തിരുന്നു. വാർത്ത ഇവിടെ വായിക്കാം –http://ഇരുട്ടിലായ ഈരയിൽക്കടവിനു വെളിച്ചം നൽകാൻ നഗരസഭ കൗൺസിലർമാർ; പോസ്റ്റ് ഇളക്കി മാറ്റി വെളിച്ചമില്ലാതാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ; പോസ്റ്റ് ഇളക്കി മാറ്റാൻ യോഗം വിളിച്ചു ചേർത്ത് എം.എൽ.എ; വീഡിയോ ഇവിടെ കാണാം https://thirdeyenewslive.com/erayil-kadauv-kottayam-roadok/

സി.പി.എമ്മിന്റെ നഗരസഭ കൗൺസിലറായ അഡ്വ.ഷീജാ അനിലിന്റെ പ്രതികരണം സഹിതമാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇന്നലെ വാർത്ത നൽകിയത്. ഇതിനു വിശദീകരണവുമായി കോൺഗ്രസ് നേതാക്കളും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും രംഗത്ത് എത്തിയതോടെയാണ് ഈരയിൽക്കടവ് വികസന ഇടനാഴിയിലെ വികസന പ്രശ്‌നങ്ങൾ രാഷ്ട്രീയ വിവാദമായി വളർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷരാർത്ഥത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന ജനപ്രതിനിധിയുടെ മാത്രം മിടുക്കിലാണ് ഈരയിൽക്കടവിൽ ഈരയിൽക്കടവ് ജംഗ്ഷൻ മുതൽ മണിപ്പുവ ജംഗ്ഷൻ വരെയുള്ള റോഡ് യാതാർത്ഥ്യമായത്. റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് മുതൽ ടാറിംങ് വരെയുള്ള ജോലികളിൽ എല്ലാം തിരുവഞ്ചൂരിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുമുണ്ട്.

മനോരമ ജംഗ്ക്ഷൻ മുതൽ മണിപ്പുഴ വരെ കെ.കെ റോഡിനെയും എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വികസന ഇടനാഴി ആണ് ഈരയിൽക്കടവിൽ അഞ്ചു വർഷം മുൻപ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായത്. എന്നാൽ, റോഡ് നിർമ്മാണം ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഒടുവിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചതിനെ തുടർന്നാണ് റോഡ് ഏറ്റെടുത്തതും ടാർ ചെയ്തതും.

ഈ റോഡിനു ഈരയിൽക്കടവ് പാലം മുതൽ മണിപ്പുഴ വരെ 40 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. സ്ഥലം ഉടമകൾ പൂർണ സമ്മതത്തോടെ സൗജന്യമായാണ് റോഡിനായി സ്ഥലം വിട്ടു നൽകിയതും. 72 സ്ഥലം ഉടമകൾ അവരുടെ ഭൂമി ഒരു പ്രതിഫലവും വാങ്ങാതെ ആണ് ഈ റോഡിനു നൽകിയത്. കോട്ടയം പട്ടണത്തിൽ വളവുകൾ ഇല്ലാത്ത സുപ്രധാന റോഡ് ആയി ഇന്നിത് ഉയർന്നു കഴിഞ്ഞു. ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ഈ റോഡിനെ എതിർക്കുവാനായിരുന്നു ആദ്യ ഘട്ടം മുതൽ ചില ശക്തികൾ ശ്രമിച്ചിരുന്നതെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

ജനങ്ങൾ സംഭാവനയായി നൽകിയ സ്ഥലത്തിന്റെ മൂന്നിൽ ഒന്ന് ഭാഗം അനാവശ്യമായി നഷ്ടമാകുന്ന നിലയിലാണ് ഇപ്പോൾ പോസ്റ്റ് സ്ഥാപിക്കുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന മറ്റൊരു ആരോപണം. ഈ പോസ്റ്റുകൾ ഒരു വശത്തേക്ക് മാറ്റിയിടാൻ വൈദുതി ബോർഡിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും മറ്റ് ഉദ്യോഗസ്ഥൻമാരും പൊതുമരാമത്ത് ബ്രിഡ്ജ് ഡിവിഷൻ എൻജിനീയർമാരുടെ സാനിധ്യത്തിൽ സമ്മതിച്ചെങ്കിലും, റോഡിന്റെ ഉപയോഗം തകർക്കാൻ കുറുകെ ഇട്ട പോസ്റ്റുകൾ പോലും നിലനിർത്തുമെന്ന വാശിയിലാണ് ചില കേന്ദ്രങ്ങളെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഈ റോഡിൽ തെരുവുവിളക്കുകൾ തെളിയുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന മുൻകൈ എടുത്ത് ഇവിടെ തെരുവുവിളക്കുകൾ വലിക്കുന്നതിനുള്ള പണം വൈദ്യുതി ബോർഡിൽ അടച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശത്തും നടപ്പാതകൾ സ്ഥാപിക്കുന്നതിനും വീതി വർദ്ധിപ്പിക്കുന്നതിനുമായി നടപടി ആരംഭിക്കുന്നതിനിടെയാണ് ഇപ്പോൾ റോഡിനു നടുവിൽ പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. 1.45 കോടി രൂപയാണ് ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുവദിച്ചിരിക്കുന്നത്.

റോഡിന്റെ വികസനത്തിൽ ഒരു രൂപ പോലും തരാതെ കുതന്ത്രങ്ങൾ ആവിഷ്‌കരിച്ചു ഇതുപോലുള്ള ജനസ്വീകാര്യത ഉള്ള പദ്ധതികൾ തകർക്കാൻ ഒരുങ്ങുക ആണങ്കിൽ കോട്ടയം നിവാസികൾ അനുവദിക്കില്ലന്നും കോൺഗ്രസ് ആരോപിക്കുന്നു. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് പകരം ജനങ്ങളെ പാഠം പഠിപ്പിക്കും എന്ന വാശിയോടുകൂടി ഏതോ ചില ദുരൂഹ ശക്തികൾ ശ്രമിക്കുന്നു. കോട്ടയത്തെ സ്‌നേഹിക്കുന്ന ജനങ്ങൾ റോഡിനെ തകർക്കുന്ന ഒരു പദ്ധതിയോടും ഒരു ശതമാനം പോലും യോജിക്കില്ലന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.