play-sharp-fill
യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; ഇരവിനല്ലൂർ സ്വദേശി പിടിയിൽ

യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; ഇരവിനല്ലൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി മൊബൈൽ ഫോണിലൂടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ഇരവിനല്ലൂർ സ്വദേശി പിടിയിൽ. ഇരവിനല്ലൂർ കുന്നുംപ്പുറത്തുവീട്ടിൽ ജിലീഷ് ജനാർദ്ദനനെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സമീപവാസിയായ യുവതിയുടെ നഗ്നചിത്രങ്ങളാണ് ഇയാൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചത്. സംഭവം വിവിധ സ്ഥലങ്ങളിൽ പ്രചരിച്ചതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group