
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ചന്ദ്രയാന്റെ വിജയത്തില്‍ അഭിമാനംകൊണ്ട് ഈരാറ്റുപേട്ടയും. ചന്ദ്രയാൻ-3 ലാൻഡറിന്റെ അഡ്വാൻസ്ഡ് ലാൻഡിംഗ് നാവിഗേഷൻ സിസ്റ്റം നിര്‍മിച്ച ടീമംഗവും സീനിയര്‍ സയന്റിസ്റ്റും ഗ്രൂപ്പ് ഡയറക്ടറുമായ ഡോ.ഗിരീഷ് ശര്‍മ ഈരാറ്റുപേട്ട സ്വദേശിയാണ്.
25 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യുന്ന ഡോ. ഗിരീഷ് ശര്‍മ പരേതനായ പ്രസിദ്ധ ഡോക്ടര്‍ ശര്‍മയുടെയും ടീച്ചര്‍ രാധാമണിയുടെയും പുത്രനാണ്. അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്കൂള്‍, പൂഞ്ഞാര്‍ സെന്റ് ജോസഫ് യുപി സ്കൂള്‍, ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂര്‍ ഗവ. എൻജിനിയറിംഗ് കോളജ്, ചെന്നൈ ഐഐടി, ഗോഹട്ടി ഐഐടി എന്നിവിടങ്ങളില്‍നിന്ന് ബിടെക്, എംടെക്, പിഎച്ച്ഡി എന്നിവ കരസ്ഥമാക്കി. നീലേശ്വരം സ്വദേശി ശ്രീപ്രിയയാണ് ഭാര്യ. തീര്ഥശ്രീ, മൈഥിലി എന്നിവര്‍ മക്കളാണ്.