ഈരാറ്റുപേട്ടയിൽ ദമ്പതികളുടെ മരണം: ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്നെന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്.

Spread the love

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് യുവ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചില സാമ്പത്തിക പ്രശ്നങ്ങള്‍ കുടുംബം നേരിട്ടിരുന്നതായി സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. രാമപുരം കുടപ്പുലം സ്വദേശി വിഷ്ണു നായരും ഭാര്യ രശ്മിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ താമസിച്ചിരുന്ന ഈരാറ്റുപേട്ട പനക്കപ്പാലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക . മരണത്തിന് കേസ് എടുത്ത് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം തുടങ്ങി.
വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലില്‍ രണ്ടുപേരും കെട്ടിപ്പിടിച്ച നിലയിലായിരുന്നു. രണ്ടുപേരുടെയും കയ്യില്‍ ഓരോ സിറിഞ്ചും കണ്ടെത്തിയിരുന്നു.

മരുന്ന് കുത്തി വെച്ചാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടാണ് മരിച്ച രശ്മി. നിർമ്മാണ കരാറുകാരനാണ് വിഷ്ണു. ഇവർ കുറച്ച്‌ നാളായി സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നുവെന്നാണ് വിവരം. ബ്ലേഡ് മാഫിയ സംഘത്തിന്‍റെ ഭീഷണി നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെ സുഹൃത്തുക്കള്‍ ഇരുവരെയും ഫോണില്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ മുറിക്കുള്ളില്‍ വിഷ്ണുവിന്‍റേയും രശ്മിയടേയും മൃതദേഹം കണ്ടത്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്യും.