video
play-sharp-fill
എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

സ്വന്തം ലേഖകൻ

കോട്ടയം : എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.നിലപാട് കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ്.

മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാൻ ശ്രമിച്ച പി.സി ജോർജിനെ നഗരസഭാ പരിപാടിയിൽ നിന്ന് മാറ്റിനിർത്തണമെന്നത് കൗൺസിൽ തീരുമാനാണെന്നാണ് നഗരസഭാ ചെയർമാൻ വി എം സിറാജ് വ്യക്തമാക്കിയത്. എംഎൽഎ പങ്കെടുത്താൽ ലൈഫ് കുടുംബ സംഗമത്തിൽ കൗൺസിലർമാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കൊപ്പമുണ്ടെന്ന് പി.സി ജോർജ് അവകാശപ്പെടുന്ന കൗൺസിലർമാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയർമാൻ പറഞ്ഞു. ലൈഫ് കുടുംബ സംഗമത്തിൽ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി സി ജോർജിന്റെ നിലപാടിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു വി.എം സിറാജ്.