ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച് ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ അന്യസംസ്ഥാന സ്വദേശിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു ; കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടിയത് ഗോവയിൽ നിന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച് ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ അനിസ് ഫാറൂഖി പഞ്ചാബി (46) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും, ഭർത്താവിനോടും ഒരുകോടി 52 ലക്ഷം രൂപയ്ക്ക് 54 ടൺ അടയ്ക്കാ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇവരുടെ അക്കൗണ്ടുകളിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് ഒരുകോടി 10 ലക്ഷം രൂപ അയച്ചു വാങ്ങുകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടയ്ക്ക കിട്ടാതിരുന്നതിനെ തുടർന്ന് ഇവർ പൈസ തിരികെ ചോദിച്ചുവെങ്കിലും, ഇയാൾ ഇവർക്ക് വ്യാജ സ്വർണാഭരണങ്ങളും, വ്യാജ ചെക്ക് ലീഫുകളും നൽകി പല കാരണങ്ങൾ പറഞ്ഞ് പൈസ തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാൾ ഗോവയിലാണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം ഗോവയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, സന്തോഷ് കുമാർ എൻ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത്.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.