
ഇടമറ്റം കവല ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ നിന്നും പണവും, മധ്യവയസ്കനിൽ നിന്ന് മൊബൈൽ ഫോണും തട്ടിയെടുത്തു ; കേസിൽ ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
പാലാ: പലചരക്ക് കടയിൽ നിന്നും പണവും, മധ്യവയസ്കനിൽ നിന്ന് മൊബൈൽ ഫോണും കവർന്നെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീം (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസങ്ങളിലായി പൂവരണി ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ നിൽക്കുകയായിരുന്ന മധ്യവയസ്കന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയും, കൂടാതെ ഇടമറ്റം കവല ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ അതിക്രമിച്ചു കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇരു കേസുകളിലും ഒരേ പ്രതിയാണെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ മാരായ ബിനു വി.എൽ, കുഞ്ഞുമോൻ സി.പി.ഓ മാരായ ജോബി ജോസഫ്, അരുൺകുമാർ, പ്രദീപ്. എം.ഗോപാൽ, രഞ്ജിത്ത്, അശ്വതി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ, ഈരാറ്റുപേട്ട,കടുത്തുരുത്തി, തിടനാട്, കറുകച്ചാൽ,എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.