video
play-sharp-fill

ഖരമാലിന്യ നിർമാർജനം; ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്നു; സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

ഖരമാലിന്യ നിർമാർജനം; ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്നു; സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: സമഗ്ര ഖരമാലിന്യ പരിപാലന രൂപരേഖ തയാറാക്കുന്നതിന് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ കൂടിയാലോചന യോഗം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടത്തിയ യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ നഗരസഭാ പരിധിയിലെ ഖരമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള കരട് പദ്ധതി അവതരിപ്പിച്ചു.

ജനകീയ ചർച്ചകൾക്ക് ശേഷം ഉയർന്നു വന്ന അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് അന്തിമ റിപ്പോർട്ട് തയ്യാറാക്കി നഗരസഭയ്ക്ക് സമർപ്പിക്കും. നഗരസഭാ സെക്രട്ടറി എസ്. സുമയ്യ ബീവി വിഷയാവതരണം നടത്തി. ഡി.പി.എം.യു ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ – ഓർഡിനേറ്റർ റീനു ചെറിയാൻ, ടി.എസ്.സി കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ഐസക് ജോൺ എന്നിവർ രൂപരേഖ അവതരിപ്പിച്ചു.

ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിർദോസ്, നഗരസഭാംഗങ്ങളായ നാസർ വെള്ളൂപറമ്പിൽ, അനസ് പാറയിൽ, എസ്. കെ. നൗഫൽ, നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, ജില്ലാ ഡെപ്യൂട്ടി ടൗൺ പ്ലാനർ സുധീർ പി. സുകുമാർ എന്നിവർ പ്രസംഗിച്ചു.
കെ.എസ്.ഡബ്ല്യു.എം.പി പ്രതിനിധികളായ എസ്.എസ്. സജിത് കുമാർ, ഇ.എം. സാലിഹ, കിരൺ ശശി, ബിനു ജോർജ്, ഡോ. സച്ചിൻ ശർമ്മ, ശ്യാം ദേവദാസ്, സിമി റോസ് ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ വകുപ്പ് പ്രതിനിധികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.