നിങ്ങളുടെ അസ്ഥികൾ എത്ര ശക്തമാണെന്ന് അറിയാമോ? സൗജന്യ ബോൺ ഡെൻസിറ്റി ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ; കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിനുമായി 0482 2209999 ഈ നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം :  സൗജന്യ ബോൺ ഡെൻസിറ്റി ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

അസ്ഥിയുടെ ബലം നിലനിർത്താൻ സഹായിക്കുന്ന ധാതുക്കളാണ് കാൽസ്യവും ഫോസ്ഫോറസും. ഈ ധാതുക്കളുടെ അളവ് കൂടുതലാണെങ്കിൽ അസ്ഥികൾ ദൃഢതയുള്ളവയും കുറവാണെങ്കിൽ അസ്ഥികളിൽ പൊട്ടൽ സംഭവിക്കാനുള്ള സാധ്യതകളും ഉണ്ടായിരിക്കും. പ്രായമുള്ളവരിലും , ചില രോഗാവസ്ഥകൾ കാരണം ചെറുപ്പക്കാരിലും, അസ്ഥികളിലെ ധാതുക്കൾ നഷ്ടപ്പെടുമ്പോൾ, അസ്ഥികൾ ദുർബലമാവുകയും പൊട്ടലുകള്‍ സംഭവിക്കുയും ചെയ്യാറുണ്ട്. അസ്ഥിയിലെ ഈ ധാതുക്കളുടെ അളവിനെയാണ് ബോൺ ഡെൻസിറ്റി അഥവാ അസ്ഥികളുടെ സാന്ദ്രത എന്ന് പറയുന്നത്.

 

ധാതുക്കളുടെ അളവിനെ അടിസ്ഥാനമാക്കി അസ്ഥികൾ എത്രത്തോളം ശക്തമാണെന്ന് കണക്കാക്കുവാൻ സഹായിക്കുന്ന ഒരു പരിശോധന മാർഗ്ഗമാണ് ബോൺ ഡെൻസിറ്റി ടെസ്റ്റ് . ബോൺ ഡെൻസിറ്റി ടെസ്റ്റ് ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം മുൻ‌കൂർ കണക്കാക്കുകയും ആവശ്യമുള്ള ചികിത്സാ രീതികൾ ചെയ്യുവാനും സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബോൺ ഡെൻസിറ്റി ടെസ്റ്റ് എങ്ങനെ സഹായിക്കും?

✅ പ്രാരംഭഘട്ടത്തിൽ തന്നെ ഓസ്റ്റിയോപ്പോറോസിസ് കണ്ടെത്തുവാൻ സഹായിക്കുന്നു

✅ അസ്ഥിയുടെ ദൃഢത കണക്കാക്കി പൊട്ടലുകൾ സംഭവിക്കുവാനുള്ള അവസരങ്ങൾ തടയുന്നു

✅ പ്രമേഹ രോഗികൾ, തൈറോയ്ഡ് രോഗികൾ, പോസ്റ്റ്-മെനോപോസൽ സ്ത്രീകൾ എന്നിവരുടെ അസ്ഥി ആരോഗ്യം നിരീക്ഷിക്കുക

✅ ആരോഗ്യകരമായ, സജീവമായ, വേദനരഹിതമായ ജീവിതം തുടരുക

കൂടുതൽ വിവരങ്ങൾക്ക് ബുക്കിങ്ങിനുമായി  0482 2209999 ഈ നമ്പറിൽ ബന്ധപ്പെടുക.