
അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വഖ്ഫ് ഭേദഗതി നിയമം തിരുത്തണം : എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി
ഈരാറ്റുപേട്ട : അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു.
വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന പ്രമേയത്തിൽ ഈ മാസം പതിനേഴിന് കൊല്ലത്ത് നടക്കുന്ന വഖ്ഫ്മഹാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി അംഗം അഡ്വ സി.പി. അജ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കമ്മിറ്റി അംഗം സി.എച്ച് ഹസീബ് മണ്ഡല വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം , സെക്രട്ടറി യാസിർ വെള്ളൂപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, ആഷിക് ചിറപ്പാറ എന്നിവർ സംസാരിച്ചു.
Third Eye News Live
0