ഈരാറ്റുപേട്ടയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: മൂന്നര വയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റൂപേട്ട കടുവാമൂഴി കടപ്ലാക്കൽ വീട്ടിൽ അലിയാർ (62) ആണ് അറസ്റ്റിലായത്.
പോക്സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ ഹാജരാക്കി.

പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രസാദ് എബ്രഹാം വർഗ്ഗീസ്, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ വിനയരാജ് സി.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനു. കെ.ആർ, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്മോൻ എൻ.റ്റി, ജോബി ജോസഫ് അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.