പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 45 വർഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും വിധിച്ച് ഈരാറ്റുപേട്ട പോക്സോ കോടതി

Spread the love

ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷവും 1 മാസവും കഠിനതടവും, 1,57,500/-രൂപ പിഴയും വിധിച്ച് കോടതി.

video
play-sharp-fill

കൊണ്ടൂർ ചേറ്റുതോട് കരയിൽ നേടിയപാല മണ്ണിപ്പറമ്പിൽ വീട്ടിൽ  രാഹുൽ ഷാജി (25)യെയാണ്  ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത് .

പ്രതി പിഴ അടച്ചാൽ 1,25,000/- രൂപ അതിജീവിതക്കു നൽകുന്നതിനും, വിക്ടിം കൊമ്പൻസേഷൻ ഫണ്ടിൽ നിന്നുള്ള തുകയും നൽകുന്നതിനു ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 നവംബർ 28 നും 2023 മാർച്ച്  ലും 28നുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലാ പോലീസ് സ്റ്റേഷൻ SI ആയിരുന്ന ബിനു വി എൽ  രജിസ്റ്റർ ചെയ്ത കേസിൽ പാലാ
എസ് എച്ച് ഒ ആയിരുന്ന കെ. പി തോംസൺ
പ്രതിയെ അറസ്റ്റ് ചെയ്തു തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 30 സാക്ഷികളെയും 38 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.