ഈരാറ്റുപേട്ട കടുവാമൂഴിയ്ക്ക് സമീപം കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി ; വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി

Spread the love

ഈരാറ്റുപേട്ട :  കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരിശു ഭൂമിയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി.

video
play-sharp-fill

ഈരാറ്റുപേട്ടയിൽ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെയാണ് മാനിന്റെ തലയോട്ടിയും കൊമ്പും കണ്ടെത്തിയത്.

ഇന്ന് രാവിലെ പതിനൊന്നരയോടെ സംഭവം, താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് വന്യജീവികളെ വേട്ടയാടിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ടവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്