video
play-sharp-fill

വയനാടിന് കൈത്താങ്ങായി കുഞ്ഞ് കരങ്ങളും ; കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഈരാറ്റുപേട്ട കളക്ഷന്‍ സെൻ്റെറിലെത്തി ഐദിൻ

വയനാടിന് കൈത്താങ്ങായി കുഞ്ഞ് കരങ്ങളും ; കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഈരാറ്റുപേട്ട കളക്ഷന്‍ സെൻ്റെറിലെത്തി ഐദിൻ

Spread the love

ഈരാറ്റുപേട്ട : വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുകയാണ്. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലേക്ക് എത്തിയത് ദുരന്തഭൂമിയിലേക്ക് തനിക്ക് കഴിയുന്നത് നല്‍കുവാന്‍ വേണ്ടിയാണ്.

ഒറ്റരാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയപ്പോള്‍ കയ്യും മയ്യും മറന്ന് ദുരന്തഭൂമിയിലേക്ക് എത്തിയവരാ ണ് മലയാളികള്‍. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്‌ ഓരോ ജീവനും രക്ഷപ്പെടുത്താന്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച്‌ കുത്തിയൊലിക്കുന്ന പുഴയിലേക്ക് ഇറങ്ങിയവരാണ് നമ്മള്‍.

ആ നമ്മുടെ നാട്ടിന്‍ ഐദിന്‍ എന്ന കുരുന്ന് അവന്റെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയപ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. മുന്‍പ് പ്രളയത്തില്‍ കേരളം പകച്ചുപോയപ്പോഴും ആടിനെ വിറ്റ പണവുമായും തന്റെ കടകളിലെ മുഴുവന്‍ തുണികള്‍ നല്‍കിയും മലയാളികള്‍ ഒരുമിച്ചുനിന്ന ചരിത്രമാണ് കേരളത്തിന് കാട്ടിത്തരുവാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ കേരളത്തിലാണ് ഇപ്പോള്‍ ഐദനും കൈത്താങ്ങാകുന്നത്. കുഞ്ഞുമക്കള്‍ പോലും എത്ര ആര്‍ദ്രയോടെയാണ് ദുരിതമനുഭവിക്കുന്നര്‍ക്ക് കൈ താങ്ങുകള്‍ ആകുന്നത് അഭിമാനം തന്നയാണ്. കേരളത്തിന് അതിജീവനം സാധ്യമാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്.

വല്ലപ്പോളും കിട്ടുന്ന നാണയത്തുട്ടുകള്‍, ചെറിയ നോട്ടുകള്‍ എല്ലാം ഒരു സമ്ബാദ്യക്കുടുക്കയിലേക്ക് ഇട്ട് വെച്ച്‌ തങ്ങളുടെ ഏതെങ്കിലും ഒരു ആഗ്രഹം നേടി എടുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന കുരുന്നുകള്‍ അവരാ സമ്ബാദ്യക്കുട്ടുക പൊട്ടിച്ച്‌, അവരുടെ ആവശ്യങ്ങളെ ഒഴിവാക്കി ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി നല്‍കുകയാണ്.