അരയില്‍ തുണിയില്‍ കെട്ടി ഹാഷിം കടത്താൻ ശ്രമിച്ചത് 17 ലക്ഷം രൂപ;യാതൊരുവിധ രേഖകളും ഇല്ലാതെ വന്നപ്പോൾ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍പിഎഫ് പിടികൂടി ;കോട്ടയം ഈരാറ്റുപേട്ടയിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കുടുങ്ങിയതിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: 17 ലക്ഷം രൂപയുമായി രേഖകളില്ലാത്ത ട്രെയിനില്‍ യാത്ര ചെയ്ത കോട്ടയം ഈരാറ്റുപേട്ടയിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റില്‍.

മുസ്‌ലിം ലീഗ് നേതാവ് കൂടിയ ഇരാറ്റുപേട്ട നടയ്ക്കല്‍ കരിം മൻസിലില്‍ മുഹമ്മദ് ഹാഷിം(52) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍പിഎഫ് ആണ് പിടികൂടിയത്. പണത്തിനു യാതൊരുവിധ രേഖകളും കൈവശം ഇല്ലാതിരുന്നതിനാലാണ് കസ്റ്റഡിയില്‍ എടുത്തത്.

പൂന-കന്യാകുമാരി ജയന്തി ജനതാ എക്‌സ്പ്രസില്‍ സേലത്തുനിന്ന് അങ്കമാലിയിലേക്കു റിസര്‍വേഷൻ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍.

അരയില്‍ തുണിയില്‍ കെട്ടിയാണ് മുഹമ്മദ് ഹാഷിം പണം സൂക്ഷിച്ചത്. ആര്‍പിഎഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത 17 ലക്ഷം രൂപയും ആര്‍പിഎഫ് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനു കൈമാറി.

2010-15 വര്‍ഷത്തെ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അന്ന് ഈരാറ്റുപേട്ട പഞ്ചായത്ത് ആയിരുന്നു. മുസ്‌ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റാണ്. ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.