
തേർഡ് ഐ ബ്യൂറോ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ കത്തി നശിച്ചു. കാരികാടിന് സമീപമാണ് യാത്രക്കാരുമായി എത്തിയ ട്രാവലർ കത്തി നശിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെയും യാത്രക്കാരുടെയും നാട്ടുകാരുടെയും കൃത്യ സമയത്തുള്ള ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം.
വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എല്ലാവരും പുറത്തിറങ്ങിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. പിറവം സ്വദേശികളുമായി വാഗമൺ റോഡിൽ സഞ്ചരിച്ചിരുന്ന ട്രാവലർ കയറ്റം കയറുന്നതിനിടെ വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡിനു സമീപം നിർത്തിയിടുകയും എല്ലാവരോടും വേഗത്തിൽ പുറത്തിറങ്ങാൻ പറയുകയുമായിരുന്നു. നിമിഷ നേരം കൊണ്ട് വാഹനത്തിൽ തീ പടർന്നു പിടിച്ചു. വാഹനം പൂർണ്ണമായും കത്തി നശിച്ചു.
ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിൽ നിന്നും പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്.