
എറണാകുളത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖകൻ
എറണാകുളം: മരടില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്ന സംഭവം.
മരട് നഗരസഭ പതിനാലാം ഡിവിഷനിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയിലാണ് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ദേശീയപാതയില്‍ ബണ്ടില്‍ മേലേത്ത് പെട്രോള്‍ പമ്ബിന് പിന്നിലായാണ് കട സ്ഥിതി ചെയ്യുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. വന്‍ അപകടമാണ് ഒഴിവായത്. സമീപത്ത് പെട്രാള്‍ പമ്ബിലേക്കും മറ്റ് വാഹനങ്ങളിലേക്കും കടകളിലേക്കും തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മരട് പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Third Eye News Live
0
Tags :