video
play-sharp-fill
വിദ്യാര്‍ത്ഥി കണ്‍സെഷന്‍ തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാരന് മര്‍ദ്ദനം; ബസിൽ നിന്ന് വലിച്ചിറക്കി മുഖത്തടിച്ചു,റോഡിലിട്ട് ചവിട്ടി..! അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥി കണ്‍സെഷന്‍ തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാരന് മര്‍ദ്ദനം; ബസിൽ നിന്ന് വലിച്ചിറക്കി മുഖത്തടിച്ചു,റോഡിലിട്ട് ചവിട്ടി..! അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

എറണാകുളം: കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍ അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ വച്ചാണ് ബസ് കണ്ടക്ടറെ വലിച്ചിറക്കി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.ബസ് കണ്ടക്ടറെ ബസില്‍ നിന്ന് വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാവിലെ ഏഴ് മണിക്ക് മുമ്പ് നാല് വിദ്യാര്‍ത്ഥികള്‍ കണ്‍സെഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴ് മണി മുതലാണ് ബസ് കണ്‍സെഷന്‍ സമയമെന്നും മുഴുവന്‍ പണം വേണമെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. മുഴുവന്‍ തുകയും നല്‍കാത്ത വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയും ചെയ്തു. ഇത് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ചെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.

തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ
നടന്ന ആക്രമണമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഒന്നര ആഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.

Tags :